പുതുവർഷ പുലരിയും കാത്ത്
പുതുവർഷ പുലരിയും കാത്ത്
പ്രഭാതശീതം പുതുമ നിറച്ച് വരുന്നു
മൃദുസന്ധ്യയുടെ ഓർമ്മകൾ അകലുന്നു
ആകാശത്തിൻ നീലയിൽ പ്രതീക്ഷ തെളിയുന്നു
മനസ്സിലൂടെ സ്വപ്‌നങ്ങൾ മുത്തുമഴപോലെ പെയ്യുന്നു
പാതകളിലൂടെ വെളിച്ചം പുതിയൊരു യാത്ര വിളിക്കുന്നു
പൂക്കളിൻ സന്തോഷം കാറ്റിനൊപ്പം പടരുന്നു
കണ്ണുകളിലേക്ക് ശാന്തമായൊരു ചിരി വരുന്നു
ദൂരങ്ങളിൽ അവസരങ്ങൾ വിളക്കുതിരിയായി മിന്നുന്നു
ഹൃദയത്തിൽ സംഗീതമായി നാളെയുടെ സ്വരം ഉയരുന്നു
ശോഭയോടെ സൂര്യ കിരണം തീരങ്ങളിൽ പായുന്നു
ഒരു ചുവടിൽ ദൈവകൃപ പുതുവഴികൾ തുറക്കുന്നു
ജീവിതം പുതുകാലത്തിന്റെ ചാരുതയായി വിരിയുന്നു
ജീ ആർ കവിയൂർ
21 11 2025
(കാനഡ, ടൊറൻ്റോ)
Comments