സ്വപ്നമിഴി
സ്വപ്നമിഴി
നിലാവിൽ തളിർക്കുന്ന മൃദു ചിരി,
മിഴികളിൽ നൃത്തമാടും പ്രതീക്ഷ.
മണിത്തുള്ളി പോലെ മൃദുവായ നോട്ടം,
ഹൃദയതാളത്തിൽ പാടുന്ന സംഗീതം.
കാറ്റിൻ താളത്തിൽ വീണു മൗനം,
തൂവൽപോലെ ഓർമ്മകളുടെ സ്പർശം.
പുലരിയുടെ വെളിച്ചത്തിൽ തെളിഞ്ഞ സ്വരം,
നിറവിൽ വിരിഞ്ഞൊരു മായാവിസ്മയം.
മനസ്സിൻ പാതകളിൽ നൃത്തം ചെയ്യുന്ന താളം,
ആകാശം ചുംബിച്ചൊരു സന്ധ്യാരാഗം.
ഒരുനോട്ടത്തിൽ മറഞ്ഞു കനവുകളുടെ കടൽ,
സ്വപ്നമിഴി തെളിയും ഹൃദയത്തിൻ വസന്തം.
ജീ ആർ കവിയൂർ
10 11 2025
(കാനഡ , ടൊറൻ്റോ)
Comments