പാതിരാവിൻ സ്നേഹ ഗാനം
പാതിരാവിൻ സ്നേഹ ഗാനം
ഈറ്റ പൂക്കും ഇറൻ കാറ്റിലായ് മെല്ലെ
ഇണക്കുരുവികൾ ഈണമിട്ട് പാടുമ്പോൾ
നിശബ്ദ സന്ധ്യയിൽ ഹൃദയം താളമിടുമ്പോൾ
നക്ഷത്രങ്ങൾ ചേർന്ന് മിന്നും വെളിച്ചത്തിൽ(2)
മണൽപാതകളിൽ കൈകോർത്തു നാം നടക്കുമ്പോൾ
മഞ്ഞുകാലത്തിന്റെ മൃദുവായ സ്പർശം ചുറ്റും പടർന്നു(2)
ഓർമ്മകളുടെ മായാജാലത്തിൽ നിന്നെ കണ്ടെത്തുമ്പോൾ
ഹൃദയം നിറഞ്ഞു, നിനക്ക് വേണ്ടി പാട്ടുകൾ പാടി(2)
മൗനരാഗത്തിൽ തുള്ളി വീണ മഴ കിരണങ്ങൾ പോലെ
നീ എന്റെ സ്നേഹത്തിന്റെ സംഗീതത്തിൽ അലിഞ്ഞപ്പോൾ(2)
നിന്റെ ചിരിയുടെ മിഴിവിൽ സ്വപ്നം കണ്ടു
അനുരാഗത്തിന്റെ സാന്ദ്രതയിൽ മനസ്സ് മുഴുകി
ഈ യാത്രയിൽ പാതിരാവിന്റെ തണലിൽ
പുതിയ സ്വപ്നങ്ങൾ തളിരിട്ട് വിരിഞ്ഞു(2)
ജീ.ആർ കവിയൂർ
26 11 2025
(കാനഡ, ടൊറൻ്റോ)
Comments