അവസ്ഥ മാറി (ഗസൽ)
അവസ്ഥ മാറി (ഗസൽ)
ചന്ദ്രനും നക്ഷത്രങ്ങളും ആടിയുലഞ്ഞു, ഉറക്കത്തിന്റെ ലഹരി ഉണർത്തി,
ആയിരം സ്വപ്നങ്ങൾ കൊണ്ടുവന്ന് നീ എന്റെ കണ്ണുകളെ ഉണർത്തി(2)
രാത്രിയുടെ ശാഖകളിൽ നിന്റെ സുഗന്ധം പരക്കുമ്പോഴെല്ലാം,
എന്റെ ഹൃദയത്തിന്റെ തെരുവുകളിൽ ഓരോ കാറ്റും നിന്റെ പേര് ഉണർത്തി(2)
നിശബ്ദതയിൽ നിന്റെ കാൽപ്പാടുകളുടെ ശബ്ദം ഇതുപോലെ എന്തോ സംസാരിച്ചു,
വർഷങ്ങളോളം വരണ്ടുപോയ എന്റെ ഹൃദയത്തിൽ ഒരു തോരാ മഴപെയ്തതു ഉണർത്തി(2)
നമ്മൾ കണ്ടുമുട്ടിയപ്പോൾ, ദൂരങ്ങളുടെ മുഴുവൻ ഭൂപടവും മാറി,
ഞാൻ എവിടെ പോയാലും, ഞാൻ നിന്നോടൊപ്പമെന്ന തോന്നൽ ഉണർത്തി(2)
നീ പോയതിനുശേഷവും, നിന്റെ നിഴൽ എന്റെ മുറിയിൽ തങ്ങിനിന്നു,
എന്റെ ആത്മാവ് തകർന്നു, പിന്നീട് പുനഃസ്ഥാപിക്കപ്പെട്ട നിമിഷം ഉണർത്തി(2)
ജി.ആറിന്റെ ഹൃദയത്തിന്റെ പട്ടം നിന്റെ ചരടിൽ കുടുങ്ങി,
നീ മാത്രമായി പുഞ്ചിരിച്ചു, സന്തോഷമെന്നിൽ ഉണർത്തി (2)
ജി.ആർ. കവിയൂർ
2011 2025
(കാനഡ, ടൊറന്റോ)
Comments