ഏകാന്തതയിലെ വേദന (ഗാനം)
ഏകാന്തതയിലെ വേദന (ഗാനം)
ഹൃദയത്തിലെ ഏകാന്തതയും വേദനയും ഞാൻ പറയുന്നു,
രാത്രിയുടെ നിശ്ശബ്ദതയിൽ മറഞ്ഞു പോയ സങ്കടങ്ങൾ ഹൃദയത്തിൽ തൂങ്ങി നിൽക്കുന്നു.(2)
കണ്ണുകളിൽ കുടുങ്ങിയ ഓർമ്മകൾ ചിന്തകളെ വിഴുങ്ങുന്നു,
സ്വപ്നങ്ങളുടെ ചതിവുകൾ മനസ്സിൽ മാറാതിരിക്കുന്നു.(2)
പ്രതി നിമിഷവും നിന്റെ അഭാവം അനുഭവിക്കുന്ന ഞാൻ,
ഹൃദയത്തിലെ തകർച്ചയും ആരോടും പറയാനാകാതെ നിലവിളിക്കുന്നു.(2)
ആയാസങ്ങളും അനുഭവങ്ങളും ഇപ്പോഴും മനസ്സിൽ പകർന്നു,
പണ്ടത്തെ നിമിഷങ്ങളുടെ ചിരിയും കണ്ണീരും ചേർന്ന കഥകളെ ഓർക്കുന്നു.(2)
പ്രേമത്തിൽ മുങ്ങിയെങ്കിലും, അവശിഷ്ടങ്ങൾ ഹൃദയത്തിൽ മരുന്നില്ല,
ഈ അനുഭവങ്ങൾക്കിടയിൽ ഞാൻ ഇപ്പോഴും നിന്നെ തേടുന്നു,
ഹൃദയത്തിന്റെ ശൂന്യതയും സ്നേഹത്തിന്റെ താപവും ഒരുമിച്ചാണ് ഉള്ളിലുറങ്ങുന്നത്.(2)
ജീ ആർ കവിയൂർ
06 11 2025
(കാനഡ, ടൊറൻ്റോ)
Comments