കവിഞ്ഞൊഴുകി (ഗസൽ)
കവിഞ്ഞൊഴുകി (ഗസൽ)
നിന്റെ വഴികളിൽ എന്റെ ജീവൻ കവിഞ്ഞൊഴുകി,
നിന്റെ ഓർമ്മകളാൽ ഓരോ നിമിഷവും കവിഞ്ഞൊഴുകി.(2)
നിശ്ശബ്ദ നോട്ടങ്ങളിൽ ഒരു വെളിച്ചം കവിഞ്ഞൊഴുകി,
ആ പ്രകാശത്തിൽ എൻ ഹൃദയം മുഴുവൻ കവിഞ്ഞൊഴുകി.(2)
നിന്റെ സുഗന്ധം കാറ്റിൽ സുഖം പകർന്നു,
ഓരോ നിമിഷവും നിൻ ചിന്തകൾ കവിഞ്ഞൊഴുകി.(2)
നിൻ മൗനം എന്നെ വാചാലനാക്കി,
ആ വേദനയെ ഗസലിന്റെ വരികളിൽ ഞാൻ കവിഞ്ഞൊഴുകി.(2)
നിന്റെ പാദമർമ്മരങ്ങൾ എന്നും തുണയായി,
എൻ ശ്വാസനിശ്വാസങ്ങളിലും നീ കവിഞ്ഞൊഴുകി.(2)
നിന്നോർമകൾ ഏകാന്തതയിൽ നിറഞ്ഞു,
ജീ ആർ–ന്റെ ജീവിതത്തിൽ അവൾ മുഴുവൻ കവിഞ്ഞൊഴുകി.(2)
ജീ ആർ കവിയൂർ
17 11 2025
(കാനഡ,ടൊറൻ്റോ)
Comments