പറയാതെ പോയത്

 


പറയാതെ പോയത് 


വെറുതെ ഇരുന്നങ്ങു ചിന്തിച്ചിരുന്നു 

വെറും വാക്കുപോലും പറയാതെ

അകന്നൊരാ കാലത്തിലായ്  

കണ്ണുകൾ തമ്മിൽ കഥ പറഞ്ഞു 


കാതുകൾ കേൾക്കാൻ കൊതിയോടെ 

കാത്തിരുന്ന ദിനങ്ങളുടെ ചാരുത 

കൗമാരവും കടന്നു വെള്ളി നരവീണ 

കനവുകളിന്നും കാണുന്നു പ്രിയതേ 


ശിശിര  ഹേമന്ദങ്ങൾ പടിയിറങ്ങി 

വർഷ ഋതുക്കൾ മാറി മാറി വന്നുപോയി 

വന്നില്ല പിന്നെ തമ്മിൽ കാണാനാവും 

ദിനങ്ങളുടെ അനുഭൂതികളിന്നും 


നിത്യമെൻ കവിതകൾ വിരുന്നൊരുക്കുന്നു 

നിൻ വർണ്ണങ്ങളാർന്ന ലാലിമകൾ 

അത്രമേൽ എൻ മനതാരിൽ നീ 

കൂട്ടുകൂട്ടിയിരുന്നുവല്ലോ പ്രിയതേ  


ജീ  ആർ കവിയൂർ 

29 12  2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “