മനസ്സ് സ്പന്ദിക്കുന്നു

മനസ്സ് സ്പന്ദിക്കുന്നു 

എന്റെ വാക്കുകൾ സത്യമാണ് 
ഞാൻ അവയെ നഗ്നമായി വിടുന്നു 

ചിന്തകളോ ശുദ്ധവും 
അത് ഒഴുകട്ടെ വെറുതെ 

മനസ്സൊരു മൈതാനവും
വിചാരങ്ങളാണ് കളിക്കാർ 

എനിക്ക് നിയമങ്ങൾ ഒന്നുമില്ല
എന്റെ കളിക്കാർക്കു വിലക്കുകളുമില്ല 

നിങ്ങൾ നിങ്ങളുടെ നിലപാടിൽ ഉറച്ചു
നിൽക്കുക
നിയമങ്ങൾ നിങ്ങളുടെ അനുവർത്തിക്കുക 

താരതമ്യം ഇല്ലാതെ നാം 
നെയ്യുന്നൊരോ തീരുമാനങ്ങളും 

നീ നിന്റെ വഴിക്കും
ഞാൻ എന്റെതായ പാതയിലും 

ഞാൻ എന്റെ ജീവിതം നയിക്കുന്നു
എന്റെ രീതിയിൽ ഒപ്പം പ്രണയവും 

എന്താണ് ജീവിതം 
സമയം കടന്നകലുന്നതോ 

പിടിച്ചുനിർത്താൻ നിന്നാൽ ആവുമോ നടക്കേണ്ടത് അതിന്റെ മുറയ്ക്ക് നടക്കുക തന്നെ ചെയ്യും 

പ്രണയത്തിന് നിമിഷങ്ങൾ 
നാമതിനെ വെറുക്കുന്നു 

ആർക്കും വേണ്ടി കാത്തിരിക്കുന്നില്ല
എനിക്ക് വേണ്ടിയോ നിനക്ക് വേണ്ടിയോ 

നമുക്ക് തുഴഞ്ഞു നീങ്ങാം 
ഈ സമയ യാനത്തിലൂടെ 

നമ്മുടെ ധാരണയുടെ 
സഗരത്തിലൂടെ മുന്നേറാം 

ജി ആർ കവിയൂർ 
19 12 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “