കലണ്ടർ
കലണ്ടർ
ഒരു നോക്കുകുത്തി പോലെ
ഭിത്തി മേൽ പന്ത്രണ്ടൂ മാസം
തൂങ്ങിക്കിടക്കും നിന്നിൽ വിരിയുന്ന അൻപത്തി രണ്ടു ആഴ്ചകളും
സുഖദുഃഖ സന്തോഷങ്ങളുടെ
അവധിയുടെ വിധികളും കണ്ടു ജനിമൃതികളുടെ തിഥികളും
സന്തോഷവും സന്താപങ്ങളുമായി കടന്നുപോകുമ്പോൾ നിൻ
നിസ് സീമമായ സേവനം കണ്ടു
നമിക്കുന്നിതാ ഞാനും
ജി ആർ കവിയൂർ
31 12 2021
Comments