എൻ കവിത

എൻ കവിത

ശൃംഗാര ഭരിതമോ
മിഴികളിൽ നിറയുമൊരു
വശ്യ ഭാവത്താൽ
ചാലിച്ചെഴുതിയ 
പ്രണയാക്ഷരങ്ങളോ 
നിൻ പേരു കവിതയെന്നോ 

അടുക്കുംതോറും അകലുന്ന 
ആരണ്യ വർണ്ണ സുഗന്ധമോ 
പുഷ്പവാടികയിലെ കുസുമ ദളമോ
ഭ്രമരം മെതിച്ചിട്ട് അകന്ന നോവോ

ഇടനെഞ്ചിൽ പഞ്ചാരിമേളം നടത്തും 
മൊഴിയഴകോ  വഴിയകലും വിരഹതാപമോ
മറവികളെ തൊട്ടുണർത്തും ലയതരംഗമോ 
അനുഭൂതി പടർത്തുമെൻ കവിത 

ജി ആർ കവിയൂർ 
24 12 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “