നിലാരാവുകൾക്കായി (ഗസൽ)

നിലാരാവുകൾക്കായി (ഗസൽ)

കിനാവള്ളിയായ് പടർന്നു
ഓർമ്മ പുഷ്പങ്ങൾ നിറഞ്ഞു
ഗന്ധം പരന്നു മെല്ലെ
എന്തേ നീ  മാത്രം വന്നില്ല

ഉണർന്നു പരാതി ചുറ്റും
കിടക്കയിലെ ചതഞ്ഞരഞ്ഞ
മുല്ലപ്പൂക്കൾ മാത്രം കണ്ടു
കേട്ടുയകലെയൊരു കുയിൽപാട്ട്

അപ്പോളതുമറിഞ്ഞോ
നിൻ വരവിന്റെ കാര്യം
കനവേ നീയിനിയും വരണേ
കാത്തിരിക്കുന്നു നിലാരാവുകൾക്കായി

ജീ ആർ കവിയൂർ
20 12 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “