ശ്വാസംമുട്ടൽ
ശ്വാസംമുട്ടൽ
.
അതെ മരണം ഒഴിച്ച് കുടാത്തവതന്നെ
ഉള്ളിലിരുന്നു ഒരു ശബ്ദം പിറുപിറുത്തു
ജീവിത യാത്രയിൽ എപ്പോഴും കേൾക്കും
അതൊരു മറയാണ് ഒഴിയാത്ത നിഴലാണ്
ഒപ്പം ചിരിയും കണ്ണുനീരും ഒഴിവുരാശിയാണ്
നിനക്കും ഒരു പക്ഷെ എനിക്കു
ചീഞ്ഞു നാറുന്നുയല്ലെ ഞാനെന്ന
ഞാനൊരു വേണ്ടാത്ത ജന്മം
പക്ഷെ നീ സന്തോഷിക്കുന്നു
പിന്നെ എന്തിനു ഈ മുഖം മറക്കുന്നു
സത്യം അസ്വസ്ത്ഥനാണ്
പിടിവാശി വേണ്ട
ഞാനങ്ങു പലായനം ചെയ്യാം
ബൊളീവിയൻ വാന്തരത്തിലേക്കു
ഒരു മൃതനായ കാറ്റായി
ഒടിഞ്ഞ ചിറകുമായ്
അറിഞ്ഞു തന്നെ എന്നെ കുഴിച്ചുമൂടി
ആഴങ്ങളിലേക്ക് ഒരു പക്ഷെ അത്
അനിവാര്യം ആവാം
മൗനം അതാണ് ഉത്തമം
നാറുകയും ചീയുകയും ചെയ്യില്ലല്ലോ
എന്റെ പുഞ്ചിരി ഒളിഞ്ഞു നോക്കുന്നുണ്ട്
മുറിവേറ്റ ഹൃദയത്തിൽ നിന്നുമായി
ഞാൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ
തിളക്കമാർന്ന നിന്റെ കണ്ണുകളിലെ
വർണ്ണമാർന്ന വികാരങ്ങളെ കണ്ടറിയാൻ
ഉത്സാഹമായി നീ നിന്റെ
ഉള്ളകത്തിൽ അറിയുക
മൗനത്തിന്റെ മൂടുപടമണിഞ്ഞ
എന്റെ മാസവും മജ്ജയും
വനത്തിലെ കഴുകന്മാർ വിശപ്പടക്കട്ടെ
നീയല്ലേ അല്ലേയല്ല
ഞാനാണ് ഉത്തരവാദി
എന്റെ കണ്ണുനീരിനെ
നഗ്നമാക്കി നിനക്ക് കാണാൻ
സന്തോഷിക്കാൻ സംതൃപ്തിയടയാൻ
ഞാനീ മണ്ണിനടിയിൽ തന്നെ
കിടക്കട്ടെ അപ്പോൾ എന്റെ
രക്തത്താൽ സ്നാനം കഴിക്കട്ടെ
ഓരോ തുള്ളിയും വറ്റി വരളുംമുന്നേ
നീ മനസമാധാനത്തോടെ കഴിയുക
ജീ ആർ കവിയൂർ
05 12 2021
Comments