പറയാനുണ്ടിനിയും
പറയാനുണ്ടിനിയും
ഒരു കഥയുണ്ട് എനിക്കു പറയാൻ ഓർമ്മകളുടെ ഇതൾ വിരിക്കാൻ
ഓളമായി താളമായി രാഗമായി അനുരാഗമായി
ഓമലേ നിന്നെ കുറിച്ചു മാത്രമായി
നിമിഷങ്ങളൊക്കെ പെയ്തൊഴിഞ്ഞു നിലാവ് വിരിഞ്ഞ രാവിലെ നിഴലായ്
നീയും ഞാനും നനഞ്ഞുകുതിർന്നു
പുലരി വെട്ടം അണഞ്ഞു പൂവിടർന്നു
വീണ്ടും അണഞ്ഞു
ചിത്രശലഭങ്ങൾ
മുത്തമിട്ടു പറന്നകന്നു
പ്രണയവസന്തമായി
ജീ ആർ കവിയൂർ
18 12 2021
Comments