അണയാത്ത പ്രണയം
അണയാത്ത പ്രണയം
ആറാട്ടു പൂജ കഴിഞ്ഞു
അണഞ്ഞു വിളക്കുകളും
ആരവങ്ങളോഴിഞ്ഞു
ആനയും നടന്നകന്നു
ആനക്കൊട്ടിലും ശൂന്യം
അകതാരിൽ നിന്നോർമ്മകൾ
ആരുമറിയാതെ വീണ്ടും
അടി കൊണ്ടിരുന്നു കൊടിയേറ്റങ്ങൾ അണയാത്ത നിന്നോർമ്മകളിൽ
ആരോടും പറയാതെ മനസ്സിൽ
ആരതി ഒഴിഞ്ഞു നിൻ രൂപം
അകതാരിൽ നിത്യം
ആറാടി കൊണ്ടിരുന്നു
അല്ലിയാമ്പലുകൾ വിരിഞ്ഞു
അകലെയെങ്ങുനിന്നോ നീ കണ്ണടച്ചു ആരാധനയൊടെ സ്വപ്നം കണ്ടുറങ്ങുന്നുവോ അമ്പലമണികൾ നാവടക്കാതെ ചിലച്ചു അരിപ്രാവുകൾ കുറുകിയറിയിച്ചു പ്രണയം
ജീ ആർ കവിയൂർ
29 12 2021
Comments