വിട്ടകലല്ലേ..!!

 വിട്ടകലല്ലേ..!!


 ഒരു മഴനിലാവായ് 

പെയ്യ്തിറങ്ങുക എന്നിൽ

 മധുവുമൊഴികളാലെന്നിൽ

 സർഗ്ഗ സംഗീത ധാരയായ്


കുയിൽ പാട്ടും പാട്ടായ് 

മൊഴിയുക മൗനം വെടിയുക

മയിലിന്റെ ചാരുതയാർന്ന

മനോഹര  നൃത്തം വെക്കുക


അണിവിരൽ മുതൽ പെരുവിൽവരെ

അനുഭൂതി പടർത്തുക നിത്യമെന്നിൽ 

കർണികാരം പൂത്തുലയട്ടെ 

അല്ലിയാമ്പലുകൾ വിരിയട്ടെ


നിൻ സ്‌മൃതിയാൽ 

എന്നിൽ ലഹരി പടരട്ടെ

എന്നെ വിട്ടകലല്ലേ 

ഒരു മുരളികയായി മാറ്റൊലി കൊള്ളുക


ജീ ആര്‍ കവിയൂര്‍ 

01 .12 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “