തിരുവാതിരയിൽ

തിരുവാതിരയിൽ

ആതിരേ തിരുവാതിരേ
അവിടുത്തെ അറിയും തിരുനാളല്ലോ തിരുജടയിൽ ഗംഗയും 
പാർവ്വത മക്കളെയും ഒരുപോലെ 
തീർപ്പുകല്പിച്ചു കുടെവാഴും മഹതേ
തവ ദർശന പുണ്യഭാഗ്യം

തൃക്കവിയൂരിൻ നാഥനെ
തൃക്കണ്ണ് പാർത്തു അനുഗ്രഹിക്കേണമേ
തഞ്ചാവൂരിലും താമ്പരത്തും
തിരു മുഖം പാർത്തുവന്നു 

കാശിയിലും അമർനാഥിലും
കാലകാലനേ കമനീയ വിഗ്രഹേ
കമനീയമാം നിൻ രൂപത്തെ 
കണ്ടു വണങ്ങുന്നേൻ ഭഗവാനേ
ആതിരയിൽ പൂത്തിരുവാതിരയിൽ അവിടത്തെ അറിയും തിരുനാളല്ലോ 

ജീ ആർ കവിയൂർ
19 12 2021






Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “