സ്നേഹ ദീപം
സ്നേഹദീപം
ഉള്ളിൻെറ ഉള്ളിലെ സ്നേഹ ദീപം
അണയാതെ കത്തും ദിവ്യശോഭ
അകതാരിൽ ധൃാനം പകരുമനന്ദം
അനുഭൂതി നൽകും ചൈതന്യം
ഒന്നല്ല ഒരായിരം ആത്മ ജ്യോതി
ഒരുമയുടെ പെരുമയുടെ പ്രതീകം
നിത്യം പൊൻതിളക്കം നൽകും
ശാന്തിതൻ ആധാരമായ നിത്യത
എന്നും ആത്മ ധൈര്യം പകരുന്നു
അവാചൃ ലഹരിതൻ സാന്നിധ്യം
അറിയുന്നു ഞാനെന്നിലെരിയും
അഭൗമ നിസ്തുല സ്നേഹദീപം
ജി ആർ കവിയൂർ
21 12 2021
Comments