കൃസ്തുമസ് ആശംസകൾ
കൃസ്തുമസ് ആശംസകൾ
കണ്ടു താരകമൊന്ന്
കിഴക്കുദിക്കും നേരം
തിരുപിറവിയുടെ സന്തോഷം
ബേതലഹേമിലായി
കാണിക്കയുമായി
പുൽക്കൂട്ടിലെത്തി
ആട്ടിടയർ മെല്ലെ
വണങ്ങി നിന്നു
കൈകാൽ ഇളകി കിടന്നു
ദൈവപുത്രൻ പുഞ്ചിരി
പൂ സമ്മാനമായി
തിരികെ നൽകി ആനന്ദം
പാപികൾക്കു പാരിതിൽ നിന്നും മോചനത്തിനായി വന്നുവല്ലോ
സ്നേഹനാഥൻ യേശുനാഥൻ
സന്തോഷിപ്പിൻ ആഹ്ലാദിപ്പിൻ
ജീ ആർ കവിയൂർ
24 12 2021
Comments