കണ്മണിയെ നീ ..

കണ്മണിയെ നീ ..

കണ്ണും പൂട്ടിയുറങ്ങും
കൺമണിയെ നീ 
കാണും കനവുകളെല്ലാം
കദനങ്ങൾ നിറഞ്ഞോരീ
കലർപ്പുഉള്ള ജീവിതം 

കാലും കൈയും വളർന്ന്
കാര്യങ്ങളറിയുമ്പോഴേക്കും 
കാണാമറയത്തു നക്ഷത്രമായി 
കാണുവാൻ കഴിയാത്ത വണ്ണം 
കൺചിമ്മി മറയുമീ ഞാനും 

കരകാണാ കടലിൽനിൽന്നു
കാറ്റിൽ ആടിയുലഞ്ഞു 
കണ്ടു കൊതി തീരും മുമ്പേ 
കാലചക്രം വേഗം തിരിയുന്നു 
കഴലോക്കെ അഴലു തേടും നേരം 

കനിവിനായി കേഴുമ്പോൾ 
കർമ്മ ഫലങ്ങളുടെ 
കണക്കുകളൊക്കെ  കെട്ടഴിയും
കരയാതെ കണ്ണുനീർ തുടയ്ക്കുക
കാമൃമായതോക്കെ കരസ്ഥമാകും
കർമ്മം ചെയ്യുക ഫലേശ്ചയില്ലാതെ 

ജീ ആർ കവിയൂർ
10.12.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “