പ്രണയപർവ്വം

പ്രണയപർവ്വം

മയിലായിമാറി ഞാൻ നിനക്കായ്‌
 കുയിലായി പഞ്ചമം പഠിച്ചു
 വെയിലിലും മഴയിലും തണലായി മാറി
തണുവിലൊരു പുതപ്പായി നെഞ്ചോരമൊട്ടി
 മനസ്സിൽ ഒരു മാറിവില്ലിൻ വർണ്ണങ്ങൾ വിരിയിച്ചു
കണ്ണി മാങ്ങാ പെറുക്കിയും അല്ലി ആമ്പലുകൾ പറിച്ചു തന്നും നിൻ മനസ്സിൽ വള പൊട്ടായി മാറി നീലാകാശ ചുവട്ടിൽ നീ എന്ന ബിന്ദുവിൽ രേഖയായി മാറാൻ കൊതിച്ചു
 പെരുവിറലാൽ നീ മണ്ണിൽ വരച്ച 
പ്രണയത്തെ ഞാൻ കടലാസിൽ പകർത്തുന്നുയിന്നും എഴുതിയിട്ടും എഴുതിയിട്ടും തീരാത്ത മഹാകാവ്യമായി മാറുന്നുവല്ലോയീ പ്രണയപർവ്വം

ജീ ആർ കവിയൂർ
1 12 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “