ധന്യതയാർന്നല്ലോ
ധന്യതയാർന്നല്ലോ
കണ്ണേ നീ കരയരുതേ
കണ്ണുനീരിന്റെ വിലയറിയുക
കണ്ണാ നിന്നെക്കാണാഞ്ഞാൽ
കദനത്താൽ ഗോപികൾ
വിരഹത്താൽ വിളിച്ചു
പ്രേമ രോഗം വർണ്ണിച്ചാലും
പ്രാണനൊളം വിലവരുമല്ലോ
എങ്ങനെ നോക്കിലും വന്യമായ മൗനം
യമുനാ തടവും ശൂന്യം
യോഗിക്ക് അറിയില്ല
പ്രണയത്തിൻ മരുന്ന്
പ്രണയിക്കുന്നവർ അറിയുന്നത്
രാഗ മധുരം മാത്രം
മനമറിയാതെ കൈവിട്ടുപോകുന്നു
കണ്ണന്റെ മുരളികളുടെ ധ്വനിയിൽ
പ്രണയമേ നീ എത്ര ധന്യതയാർന്നല്ലോ
ജീ ആർ കവിയൂർ
1 12 2021
Comments