ഉള്ളാഴങ്ങൾ

ഉള്ളാഴങ്ങൾ

വിണ്ണിൽ നിന്നും പെയ്തൊഴിയും 
മണ്ണിന്റെ മണം അറിഞ്ഞു 
കണ്ണിൻ തിളക്കത്താലറിഞ്ഞു 
പെണ്ണിന്റെ മനസ്സിൻ ഉള്ളാഴം 

തണ്ണീർ പന്തലിൽ ഇളവെയിലേറ്റു
താഴമ്പൂ മണമാർന്ന തെന്നൽ 
തഴുകി നടന്നു പ്രണയ മുരളിയുടെ തണുവാർന്ന സംഗീതധാര 

ഇണയരയന്നങ്ങൾ ചുണ്ടു കോർത്തു ഇലകളിൽ മഴത്തുള്ളികൾ 
മുത്ത് കോർത്ത നേരമങ്ങ് 
അമ്പിളി വാനത്തു ചിരിതൂകി 

അവളുടെ ഓർമ്മകൾ വീണ്ടും 
വിരുന്നുവന്നു വിരൽത്തുമ്പിൽ 
കവിതകളായി പാടിനടന്നു 
കുയിൽ പാട്ടായ് മൈലാട്ടമായി മനം 

ജീ ആർ കവിയൂർ 
13 12 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “