" മൗനം എപ്പോഴോ മൊഴിഞ്ഞു "

 "  മൗനം എപ്പോഴോ മൊഴിഞ്ഞു  "


നിനക്കറിയില്ലേ എനിക്ക് നിന്നോടുള്ള 

പറഞ്ഞറിയിക്കാനാവാത്ത അനുരാഗം 

നിനക്ക് സമയമുള്ളപ്പോളൊന്നെത്തി നോക്കുക 

ഞാൻ വിചാരിച്ചിരുന്നെങ്കിൽ 

ഒരു പ്രണയ മഹാകാവ്യം  

രചിക്കായിരുന്നു വൈകെന്നു കരുതേണ്ട 

ഹൃദയം  തുറക്കട്ടെ ഇനിയുമെങ്കിലും 

നീ എന്റെ മിടിപ്പുകൾ കാര്യമാക്കേണ്ട 

അവകൾ ഒരുപക്ഷെ നിന്നെ പിൻതുടരുന്നത് 

നിന്റെ മറുപടിക്കായി കാത്തിട്ടാവണമെന്നില്ല 

സമയം നീങ്ങട്ടെ കണ്ണുകളിലെ നനവുണങ്ങട്ടെ 

സത്യമെന്നത് നാമിരുവർക്കും അറിവുള്ളതല്ലേ 

ലോകം അത് അറിയണമെന്നില്ലല്ലേ 

നീ അതൊക്കെ ഉണ്ടെന്നു നടിക്കുകയുമില്ല 

അതക്കെ ആണ് അതിന്റെ ഒരു സൗന്ദര്യം

എതിർപ്പ് എന്നെ നിന്നില്ലേക്കെയേറെ അടുപ്പിക്കുന്നു 

ഒരുനോക്കു കാണാൻ ഉള്ള തീവൃമായ ആവേശം 

നിന്റെ ചോദ്യങ്ങൾക്കു എനിക്കുത്തരമില്ല 

എന്തെന്ന് നമുക്കി മേഘങ്ങളോടും മഴയോടും 

ചോദിക്കാം അലറിവരും തീരമാലകൾക്കും  

അത് തോട്ടകളും തീരത്തിനുമത് അറിയാം 

ഈ ഉത്തരങ്ങൾക്കു ഒരു ചോദ്യമില്ല 

എന്റെ ആഗ്രഹം നീ എൻ നൊമ്പരങ്ങളെ 

മൗനമായി വായിച്ചറിയുക എന്ന് മാത്രം 


ജീ ആർ കവിയൂർ 

04 12  2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “