മൃണാളിനി

മൃണാളിനി 

ലോകത്തിന്റെ വേദികയിലാടി 
വിശ്വപ്രസിദ്ധയാർന്നവൾ 
വിക്രമന്റെ പ്രാണപ്രേയസി 
തിരക്കുകളുടെ നടുവിൽ 
കണക്കുകൂട്ടി ശിഷ്ടം വരാതെ
ജീവിത ജ്വാലയിൽ വെന്തുപാകമായ്
നൃത്ത-സംഗീത നാടകത്തിലൂടെ 
സബർമതിയുടെ കല്ലോലിനിയിൽ
താളമാർന്ന പദവിന്യാസങ്ങളാൽ 
കുടുംബത്തെയിമ്പമാക്കിയവർ 
സസന്തോഷം പ്രിയതമൻെറ
സമ്മാനമായ"ദർപ്പണയിൽ " 
സമർപ്പണമാർന്ന നർത്തകിയാം
മൃണാളിനിക്ക് പ്രണാമം 

ജി ആർ കവിയൂർ 
26 12 2021
    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “