നീ വരുമോ

നീ വരുമോ

പൂമണത്തെന്നലേ 
പുൽകിയകലുന്നുവോ 
പുതുവത്സരത്തിൽ 
പുത്തൻ പ്രതീക്ഷയുമായ് നീ വരുമോ ?

പുഴയും തോടും കടന്ന്, 
പാർവ്വണ തിങ്കളുദിച്ചു ,
 പവിഴമുത്തുകൾ വാരിവിതറി
 പുഞ്ചിരിയുമായി നീ വരുമോ

 പുലരിപ്പുതപ്പിന് ചേലു കണ്ടു 
പുണരുന്ന ചിന്തകൾ 
പലവുരു പാടുവാൻ ഒരുങ്ങുന്ന 
പാട്ടിന്റെയീണവുമായി നീ വരുമോ 

പൂമണത്തെന്നലേ 
പുൽകിയകലുന്നുവോ ?
പുതുവത്സരത്തിൽ 
പുത്തൻ പ്രതീക്ഷയുമായ് നീ വരുമോ

ജീ ആർ കവിയൂർ
21 12 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “