എന്നെ ഞാനറിഞ്ഞു
എന്നെ ഞാനറിഞ്ഞു
ഒളിച്ചുവച്ചതൊക്കെ
ഓർമിച്ച് എടുത്തിന്നു
ഒളിമങ്ങാത്ത പൂവിരിയും
ഓമൽ പുഞ്ചിരിയും
കാർന്നുതിന്നുന്ന നിൻ
കണ്ണിണകളിൽ വിടർന്ന
കാവ്യാക്ഷരങ്ങളൊക്കെ
കണ്ട് എഴുതി മനസ്സിൻ താളിൽ
സ്വപ്നങ്ങളുരുകി കണ്ണുനീരായി
മൗനം തളം കെട്ടിയ മനസ്സിൽ
ജന്മ ജന്മാന്തരങ്ങളായറിയുന്നു
എന്നെ ഞാനറിയുന്നു നിന്നിലൂടെ
ദിനങ്ങളുടെ ദൈന്യതയാൽ
എന്നിലെ ഞാനാരുമല്ലയെന്ന്
അത് നീ മാത്രമാണെന്ന് അതേ
നീ മാത്രമാണെന്ന സത്യം
ജി ആർ കവിയൂർ
02 12 2021
Comments