കാത്തിരിപ്പു..
കാത്തിരിപ്പു..
പലവുരു പറയാൻ മറന്നതൊക്കെ
പറയുവാൻ ഒരുങ്ങുമ്പോഴായി
പരിഭവം നടിച്ചു നീ പോയില്ലേ
പറഞ്ഞാലും തീരാത്തതൊക്കെ
എഴുതി അറിയിക്കുവാൻ ശ്രമിക്കും നേരം എഴുതാപ്പുറങ്ങൾക്കും അപ്പുറമുള്ള
എലുകയില്ലാത്ത വാക്കുകൾ വരികളാമയ് എഴുതാൻ ഇരുന്നപ്പോൾ മറന്നു ഓർമ്മയുടെ
താഴ് വാരങ്ങളിലലിഞ്ഞു വല്ലോ
താഴമ്പൂ മണക്കും വഴിത്താരകളും തണുവാർന്ന കരങ്ങളിൽ വിരഹവേദന താലോലിച്ച ഞാനത് കവിതയാക്കുവാൻ
ഒരുങ്ങും നേരം എവിടെ നീ
നന്നെ കാറ്റു വന്ന് കൊണ്ടുപോയോ
അതോ രാവിൻ ഇരുളിമയിലാണ്ടോ
വരുമാ പുലർ കാലത്തിനായി കാത്തിരിപ്പു
ജി ആർ കവിയൂർ
03 12 2021
Comments