നോവുന്നുവല്ലോ
നോവുന്നുവല്ലോ
ഏറെയൊന്നു കാതോർത്തു
നിന്റെ വരവ് അറിയാനായ്
ഏകാന്തതയുടെ രാവുകളിൽ
വിഷാദ പരവശനായ്
കാത്തിരിപ്പിൻ അവസാനം
വരുമെന്ന് അറിയിച്ചിട്ടും
വന്നു കാണാനാവാതെ
മനംനൊന്തു കണ്ണുനിറച്ചു
നോവുന്നുവല്ലോ
നിന്നോർമ്മകൾ നൽകുന്ന
പേക്കിനാവ് കണ്ടു വീണ്ടും
ഞെട്ടി ഉണരുമ്പോൾ
മെയ്യാകെ വിയർത്തു
ദാഹനീരിനു നാവു വരണ്ടപ്പോൾ
മധുര മുന്തിരിച്ചാറിൻ
ചക്ഷകം കൈയെത്താദൂരത്ത്
വീണുടഞ്ഞുവല്ലോ എന്തേ
നിന്നോർമ്മകൾ ഇങ്ങനെ
നോവിക്കുന്നു വല്ലോ
അറിയില്ല എന്തേ പ്രിയതേ
ജി ആർ കവിയൂർ
28 12 2021
Comments