മഹതേ മഹാത്മനേ
മഹതേ മഹാത്മനേ
അന്നു നീയെന്നുള്ളിലെ
നറുതിരി വെട്ടമായി മാറി
ആത്മാവിലേക്ക് ആവാഹിച്ചു നിന്നെ
ആരും കാണാത്ത അഭൗമ ജ്യോതിസ്സേ
അഴലോക്കെയകന്നു നിൻ
സാമീപ്യമൊരുക്കും വാസന്തത്താലേ അറിയുന്നു ഞാൻ നിൻ രൂപം
അണയാതെ നിത്യമെന്നിൽ നിറയ്ക്കുക
ആനന്ദത്തിന് അനുഭൂതി പകരുക ആഹ്ലാദത്തിൽ നറുപുഞ്ചിരിയാൽ
വേദന തിന്നു നീ മറ്റുള്ളവരുടെ സന്തോഷത്തിനായി പിറന്നോടുങ്ങി
പാരിലാകെ നിൻ പ്രഭാവലയത്തിനാലേ
പാപങ്ങളൊക്കെയൊടുക്കിങ്ങ്
കാലി തൊഴുത്തിൽ നിന്നു കാൽവരിയിലേക്കുള്ള
ദുരിതമെത്ര ത്യാഗോജ്വലം മഹതേ
ജി ആർ കവിയൂർ
05 12 2021
Comments