അറുമുഖനെ

അറുമുഖനെ

അരുൾ പെരും നിൻ നാമമോക്കയും 
അൻപോടെ ചൊല്ലു നേൻ ഗുഹനെ 
അറുപടിയെറിയ വനേ അറുമുഖനെ 
അണയാതെയെങ്കളെ കാക്കണമേ 

അറിയാതെ ചെയ്തോപരാധങ്ങളൊക്കെ അവിടുന്ന് പൊറുത്തു നന്മയെകണേ  
അകതാരിൽ നിന്റെ ദിവ്യരൂപം മായാതെ 
അഖിലർക്കും അറിവേകും സുബ്രഹ്മണ്യനേ

അഷ്ടശ്വര സിദ്ധികളൊക്കെ സ്വായക്തമാക്കിയവനെ 
പടിമുകളേറി മരുവുന്നവനെ
പളനിയാണ്ടവനെ മയിൽവാഹനനെ

ആത്മജ്യോതി സ്വരൂപനെ
കർമ്മഫലങ്ങളാൽ ഉഴലുന്നവർ തൻ
കൈവല്യമേ കരുണക്കടലേ
കാർത്തികേയനെ ഹരോ ഹര

ജീ ആർ കവിയൂർ
24 12 2021




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “