പഴമയും പുതുമയും

പഴമയും പുതുമയും 

പേരും പെരുമയും 
പെരുത്തുള്ളോരു നാട്ടിൽ 
പറയാതെ പറയുന്നേൻ 
പെരുമയുടെ പഴംകഥകൾ
പോരിനായി പുറപ്പെട്ട് 
പലവുരു വന്നങ്ങു
പുലർത്തിപ്പോന്നതു
പുലകുടി അടിയന്തിരങ്ങൾ 
പടിപ്പുര മുറ്റത്തുനിന്ന് 
പകലണയും നേരത്ത് 
പുറത്താരെങ്കിലുമുണ്ടോ
പട്ടിണിക്കാരെന്ന് വിളിച്ച് 
പോന്നിരുന്നു വഴിയാത്രക്കാർക്കായി.
പിന്നിപ്പം പട്ടണവും 
പരിഷ്ക്കാരങ്ങളും വളർന്നു
പടികയറി വന്നിന്നു പലതും 
പിടിയൽപ്പമില്ലെങ്കിൽ 
പിടിപ്പതു പണ നഷ്ടം വന്നിട്ടും 
പുലർത്തുക പുലരുക ക്ഷമയോടെ
പാത്തും പതുങ്ങിയും വരുന്ന വയ്യാവേലികൾ പടിയടച്ചു പിണ്ഡം വെക്കുകയും വേണം പൊടുന്നനെ അങ്ങ് വിശ്വസിക്കാൻ വയ്യ 
പൊടിയിട്ടു കണ്ണിൽ പറ്റിക്കും കൂട്ടരുണ്ടേ
പൊളിയൽപ്പം പറഞ്ഞാലും 
പുതുവര്ഷത്തിലായി എല്ലോരും 
പുലർത്തുക ജാഗ്രതയൽപ്പം മാളോരേ 

ജീ ആർ കവിയൂർ 
30 12 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “