മനതാരിൽ
മനതാരിൽ
അടയ്ക്കാൻ മറന്ന ജാലകത്തിൽ
നിഴലും നിലാവും നീയും
എത്രയോ നിറസന്ധ്യകളാൽ
ചാലിച്ചു എഴുതിയ നിൻ മിഴികളിൽ
കാർമേഘങ്ങളും മഴവിൽ വർണ്ണങ്ങളും
മലയും അരുവികളും കല്ലോലിനികളും
തിരയടിക്കും സാഗര നീലിമയും
എഴുതിയാലും തീരാത്ത കാവ്യങ്ങൾ
പാടി നടക്കും കുയിൽ പാട്ടിൽ
നിന്നും കേട്ടെഴുതി ശ്രുതി ചേർക്കാനൊരുങ്ങുന്നനേരം
നീ എപ്പോഴുമെൻ മനതാരിൽ തന്നെ
ജീ ആർ കവിയൂർ
22 12 2021
Comments