പ്രണയ ഗീതകം
പ്രണയ ഗീതകം
ഞാൻ നിൻ അധരങ്ങളായ്
മാറിയിരുന്നെങ്കിലെന്നാശിച്ചു
അപ്പോൾ ചുംബനങ്ങളൊക്കെ
ഞാൻ എനിക്ക് തന്നെ സമ്മാനിച്ചിരുന്നേനേം
നീ ഒരു കുളിർതെന്നലായെന്നരികിൽ വന്നു
കുടു കൂട്ടുകിൽ എൻ ഹൃദയത്തിലായ്
ഞാനങ്ങു ശ്രുതി ചേർത്തിടാമായിരുന്നു
ഓരോ ഹൃദയത്തുടിപ്പുകളറിഞ്ഞു നിൻ
രഹസങ്ങളൊക്കെ അറിയുമായിരുന്നു
ഓരോ ചുംബനത്തിന് കമ്പനങ്ങളാൽ
നിന്റെ ഹൃദയത്തിൽ സംഗീതമായി മാറി
നിത്യം നിൻ ചുണ്ടിലൂടെ പാടാമായിരുന്നു
ഒരിക്കലും നിലക്കാത്ത പ്രണയഗീതം
ജീ ആർ കവിയൂർ
29 12 2021
Comments