എന്റെ പുലമ്പലുകൾ 94
എന്റെ പുലമ്പലുകൾ 94
അവസ്ഥകളുടെ അനിശ്ചിതത്വത്തിൽ
നടപ്പിന് വേഗത കുറച്ച് ലക്ഷ്യമില്ലാതെ
ചിന്തകൾ മഥിച്ചു കൊണ്ടിരുന്നു
ചക്രവാള ചെരുവിൽ നിന്നറിഞ്ഞു
നീ അവിടുന്ന് പോയെന്ന്
പിന്നിട്ട നാൾ വഴികളിലെവിടെയോ
വഴിത്താരകൾ തീർത്ത താരകങ്ങളും
നിലാവും നിഴലും നിദ്രയില്ലാ രാവും
ശ്രുതിമീട്ടിയ ചിവീടുകളുടെ കച്ചേരി
ആർക്കോവേണ്ടി വിരിഞ്ഞു .
ഗന്ധം പകർന്ന് കൊഴിഞ്ഞ പൂക്കൾ
സ്വപ്നങ്ങൾ ചേക്കേറിയ ഇടങ്ങളിൽ
വിസ്മൃതിയുടെ പുതിയ ആകാശവും
പുതിയ ഭൂമിയും വലംവച്ചു വരുവാൻ
കൊതിയോടെ മണ്ണിന്റെ മണം വീണ്ടും
ജീവിക്കാൻ വർണ്ണം വാരി പുതച്ച്
മണിയൊച്ചയും നാമ മന്ത്രങ്ങളുടെയും
മാറ്റൊലികളും മനസ്സിന്റെ ഉള്ളകങ്ങളിൽ
ലാഘവമായ അനുഭൂതിയിൽ തിരിച്ചിയെന്നെ
എന്നിലേക്ക് നയിക്കുന്ന ഇരുളിലാകെ
നിറഞ്ഞ പ്രകാശ ധാരയേ അറിഞ്ഞു
ജീ ആർ കവിയൂർ
10 12 2021
Comments