.മൗനം വെടിയുമ്പോൾ

 .മൗനം വെടിയുമ്പോൾ 


നിനക്കറിയാമല്ലോ എനിക്ക് നിന്നോടുള്ള 

അടങ്ങാത്ത പ്രണയം 

നിനക്കല്പവും സമയമില്ലല്ലോ 

ഒന്നെത്തി നോക്കുവാൻ 

ഞാൻ വിചാരിക്കുകിൽ ഒരു മഹാകാവ്യം

തന്നെ എഴുതായിരുന്നു എന്റെ ഹൃദയത്തിലെ 

രഹസ്യങ്ങളൊക്കെ മിടിക്കുന്നത് 

നീ കണ്ടില്ല എന്ന് നടിക്കുക 

അത് കൂടി വരികയെ ഉള്ളു 

നിന്നെ പിൻ തുടരുവോളം 

എന്റെ ചോദ്യങ്ങൾക്കൊക്കെ 

മറുപടി പറയണമെന്നില്ല 

അറിയാമെനിക്ക് സ്നേഹം 

അതൊരിക്കലും ബലമായ് നേടാനാവില്ല 

അങ്ങിനെ നീങ്ങട്ടെ കാര്യങ്ങൾ 

കണ്ണുകളിലെ നനവുകൾ ഉണങ്ങട്ടെ 

ഈ ഭൂമുഖത്തുള്ളവർ ആരുമാറിയേണ്ട 

സത്യം എനിക്കും നിനക്കും അറിവുള്ളതല്ലേ 

നിനക്കറിയില്ല എന്ന് ഭാവിക്കും 

ഇതല്ലേ ശരിക്കും ഉള്ള പ്രണയം  

ഇല്ല എന്നുള്ള ഭാവനകൾ അല്ലെ 

നിന്നോട് ഏറെ അടുപ്പിക്കുന്ന ഘടകം 

എനിക്കൊരു ഉത്തരമില്ല നിന്റെ 

എന്തേ  എന്നചോദ്യത്തിനു 

നമുക്ക് മേഘങ്ങളോട് പറയാം പെയ്യേണ്ടയെന്നു 

തെന്നലേ നമുക്ക് പിടിച്ചു നിർത്തിയാലോ 

അതെ ഈ ചോദ്യങ്ങൾക്കില്ല ഉത്തരം 

എന്റെ ആഗ്രഹം 

നീ മൗനമായി 

എന്റെ നൊമ്പരങ്ങളെ വായിക്കുകിൽ 


ജീ ആർ  കവിയൂർ 

20  12  2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “