പരിഭവമരുതേ സഖി

പരിഭവമരുതേ സഖി
 

പരിഭവമരുതേ സഖീ നീ
എന്നോട് പരിഭവമരുതേ 
നിൻ ചേലകളാൽ മുഖം മറക്കരുതേ
 നിലാവിലെന്നേ  ഉറക്കിടല്ലെ

മിഴികൾ നിറഞ്ഞൊഴുകുന്നു 
നിന്നോർമ്മകൾ സഖി
വിരഹത്താൽ നോവിക്കല്ലേ 
പരിഭവമരുതേ സഖി
എന്നോടു പരിഭവമരൂതേ

സ്വപ്ന തീരങ്ങളിലെന്നെ 
ജീവിക്കാൻ പഠിപ്പിച്ചു നീ
ദൈർഘ്യമില്ലാത്ത നിമിഷങ്ങളിൽ
നിന്നെ കുറിച്ചോന്നു മൂളട്ടേ ഞാൻ
 പരിഭവമരുതേ സഖി
 എന്നോടു പരിഭവമരൂതേ

വന്നുപോകുന്നു ഓണവും വിഷുവും 
തന്നു പോകുന്നു നിറങ്ങളുടെ വസന്തം കനവിൽ തന്നയകലുന്നു നീ പൂച്ചെണ്ടുകൾ സഖീ എങ്കിലും നീ വന്നില്ല നിനവിലായി 
 പരിഭവമരുതേ സഖി
 എന്നോടു പരിഭവമരൂതേ

ജീ ആർ കവിയൂർ 
10.12.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “