കനവിലോ നിനവിലോ

കനവിലോ നിനവിലോ

മിഴിയടച്ചു കാണും  സ്വപ്നങ്ങൾക്ക് 
മികവേറെ എന്നറിയുന്നു 
പുഞ്ചിരിക്കും മുഖകാന്തിയാലേ
മനസ്സിന്റെ ഭിത്തിയിൽതെളിയുന്നത്

മൊഴിയിൽ വിരിയുമക്ഷരങ്ങൾക്കു
മധുരമാർന്ന ഇരടികളിൽ പ്രണയം
അറിയാതെ കൊഞ്ചും നിൻ 
കൊലുസ്സുകൾക്കു താളമാതിയോ

രൂപം കൊള്ളും രാഗം 
വസന്ത ഋതുവിന്റെയല്ലോ
വർണ്ണങ്ങൾക്കൊപ്പം നൃത്തം
ചവുട്ടും മോഹനിയാട്ടമോ സഖീ

ഉറണങ്ങി കിടക്കുകയോ അതോ
ഉറക്കം നടിച്ചു കിനാകാണുകയോ
ഉണർത്താൻ വരും കണ്ണനുടെ 
മുരളീ രവത്തിനു കാതോർക്കുന്നുവോ

മിഴിയടച്ചു കാണും  സ്വപ്നങ്ങൾക്ക് 
മികവേറെ എന്നറിയുന്നു 
പുഞ്ചിരിക്കും മുഖകാന്തിയാലേ
മനസ്സിന്റെ ഭിത്തിയിൽതെളിയുന്നത്

ജീ ആർ കവിയൂർ
09 12 2021
ചിത്രത്തിന് കടപ്പാട് അനുമോൾ


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “