മനം മറിഞ്ഞില്ല

മനം മറിഞ്ഞില്ല


ഇത്രക്കു ഉടഞ്ഞു പോയിരുന്നു
തൊട്ടാൽ തെറിച്ചു പോകുമല്ലോ
ഞാനൊരു വഴിയാത്രക്കാരൻ 
ലക്ഷ്യമില്ലാതെ അലയുന്നുവല്ലോ

ലക്ഷ്യം കാട്ടിത്തരാനൊരു 
മിന്നാമിന്നിയുടെ നുറുങ്ങുവെട്ടമോ 
ഒരു മണ്ചിരാതിന് നാളമോയില്ല
നീ കാട്ടും ജീവിതവഴിയെ പങ്കായം തിരിച്ചു

നിൻ പുഞ്ചിരിപ്പൂവിൻ നറുമണമേറ്റു
കൊഴിഞ്ഞു വീണ മുറ്റത്തെ മണ്ണിൽ
നിന്നു ഇനി സാമീപ്യത്തെ അറിഞ്ഞു
ഓർമ്മകളുടെ വഴിയേ മെല്ലെ നടന്നു 

ഇനിയെത്ര നടക്കണമെന്നോ
ഈയാത്രക്കൊരു മുടിവുണ്ടോ
ഇഴമുറിച്ചു കടന്നു വന്നൊരു ചിന്ത
ഈറണനിയിച്ചു ഇച്ഛാഭംഗത്തോടെ മനം

ജീആർ കവിയൂർ
14 .12. 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “