അടക്കമില്ലായിമ
അടക്കമില്ലായിമ
മൗനം കനക്കുന്നു കനൽ വഴികളിൽ
മൊഴികൾക്കു അഗ്നി ഭാവങ്ങൾ
മിഴികൾക്കു തീഷ്ണതയാർന്ന തിളക്കം
മിടിക്കുന്ന ഹൃദയത്തിനു സാഗര മഥനം
നടപ്പിന്നു പേടമാനിന്റെ ഗമനം
നെരിപ്പോടിനു തണുവാർന്ന ഗന്ധം
വേവുന്നമനസ്സിനു ചിന്താഭാരം
വെള്ളിവീണ നരകൾക്ക്
ദേഹം വിട്ടു ദേഹിയോട് അഭിനിവേശം
പഞ്ചഭൂത കുപ്പായം ഊരിയെറിയാനാഗ്രഹം
വിട്ടുപോകാത്ത അടുപ്പങ്ങളുടെ ബന്ധം
ആഗഹങ്ങൾ ഒടുങ്ങുന്നത് ഇനി അകലം
ജീ ആർ കവിയൂർ
04 12 2021
Comments