കാത്തുകൊള്ളണമേ....!!

കാത്തുകൊള്ളണമേ....!!

തൃക്കവിയൂരിലെഴും മുക്കണ്ണനാം ഭഗവാന്‍
ഉള്‍ക്കാമ്പില്‍ വന്നു അനുഗ്രഹിക്ക വേണം
ഉള്ള മണ്ണോരുക്കി ശ്രീരാമ ഭഗവാന്‍
ഉള്ളഴിഞ്ഞു പ്രതിഷ്ടിച്ചൊരുയിടത്ത്

ഉണ്ടൊരു ഹനുമല്‍ ചൈതന്യവുമിവിടെ
ഉള്ളുരുകി വിളിക്കുകില്‍ വിളിപ്പുറത്തുണ്ടല്ലോ
ഉണ്മയായ കാര്യമല്ലോ അനുഭവമുണ്ട്
ഉറപ്പായും കൈവിടുകില്ലോരിക്കലും സ്വാമി
അഞ്ജനയെ തൃപ്പാദ പത്മങ്ങളിൽ
അറിയാതെ ഞാനൊന്ന് തൊഴുതു നിന്നു
അകതാരിൽ രാമ മന്ത്രം ജപിച്ചപ്പോൾ
അറിഞ്ഞൊരു ആനന്ദം പറയാതെ വയ്യ
അകത്തുനിന്നും അനുഗ്രഹമായി
അവൽ പൊതി നീട്ടിയൊരു
കൈയെനിക്കായിയെന്നറിഞ്ഞു
കണ്ണുരണ്ടും നിറഞ്ഞതു അറിഞ്ഞതില്ല
തൊഴുതിട്ടു മടങ്ങുമ്പോളെന്‍
താപമെല്ലാം അകറ്റിയെന്നില്‍
സത് ചിന്തയാല്‍ മനം കുളിര്‍പ്പിച്ച
ശ്രീരാമ ദൂത നിത്യം കാത്തുകൊള്ളണമേ....!!
ജീ ആര്‍ കവിയൂര്‍
31-08-2016
ചിത്രം കടപ്പാട്  The Legends of Kaviyoor

Comments

Cv Thankappan said…
നല്ലൊരു ഭക്തിഗാനം
ആശംസകള്‍ സാര്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “