ആവര്‍ത്തനവിരസത
ആവര്‍ത്തന വിരസത ...
മൗനരാവില്‍ മയക്കി
കടല്‍ച്ചൊരുക്കില്‍
ആഴ്നിറങ്ങിയ നിദ്ര
ആഞ്ഞടിച്ച തിരമാലകളുടെ
അടിയേറ്റും തലോടലേറ്റും
അനുസരണയോടുകൂടി കര
ഇന്നലെകളുടെ ഇന്നും
കണ്ടു നാളെയെ ക്കുറിച്ചു
ചിന്തയില്ലാത്ത കാലത്തിന്റെ
കണ്ണടക്കാത്ത ഇഴയകലമുള്ള
സ്വപ്നങ്ങളെ പേറുന്ന
മോഹങ്ങളുടെ വല
ജന്മ ജന്മാന്തരങ്ങളുടെ കണക്കു പറയിച്ചും
കെട്ടും പൊട്ടിച്ചു കയറി ഇറക്കങ്ങളുടെ
നൈമിഷിക സുഖത്തിന്റെ
ദുഃഖ നൊമ്പരങ്ങള്‍ പേറുന്ന നിറവയര്‍
പേര്‍ത്തും പേര്‍ത്തും വിശപ്പടക്കലുകളുടെ
സ്തന്യം വിളമ്പുന്ന അമൃതുണ്ട്
ഇഴഞ്ഞും എണിറ്റും വീണും പിച്ച നടന്നും
അവകാശങ്ങളുടെയും അവിരാമങ്ങളുടെയും
നിഴല്‍പ്പറ്റി നീങ്ങുന്ന വഴിത്താരകള്‍
വീണ്ടും വീണ്ടും പ്രലോഭനങ്ങളില്‍പ്പെട്ടു,
ആവര്‍ത്തനത്തിന്‍ ഗീതികള്‍ ഏറ്റുപാടി
കാലയവനികയില്‍ മറയുന്നു ......
Comments
സുന്ദരം!!!