ബോധവാനാക്കി നീ

ബോധവാനാക്കി നീ

 അറിയുവാനുള്ള ജിജ്ഞാസ
എന്നെ നിന്നില്‍ ബന്ധസ്ഥനാക്കി
അന്വേഷണത്തിന്‍ ദാഹം
നിന്നിലേക്ക്‌   നയിച്ചു
.
നീ  താങ്ങായി നയിച്ചു
മൗനങ്ങളുറങ്ങും
താഴവാരങ്ങളിലേക്ക്
കാനങ്ങളുടെ ഇരുളിലേക്ക്
.
ഉപേഷിച്ചു എന്നെ
എന്‍ ചിന്തകളാല്‍ ആരാഞ്ഞു
കുടികൊണ്ടു ഞായെന്‍
മനനങ്ങളില്‍.

സംഭ്രമിക്കാതെ
അടുത്ത ചുവടുകളെ വച്ച്  .
ഭയവും ദുര്‍ബലതകളെയകറ്റി
സധൈര്യം മുന്നേറി

ഓരോ നിമിഷവും
അതിജീവിക്കുന്നു ഇപ്പോഴും
ഇതിനെ നീ പറയുമായിരിക്കും
ജീവിക്കുവാനുള്ള സാമര്‍ത്ഥ്യമെന്നു

തൂങ്ങി കിടന്നു ഭൂതകാലത്തില്‍
ഭാവിയെകുറിച്ചുള്ള വേവലാതികളാവുന്ന
പിശാച്ചുക്കളാണു ഭയമെന്ന
ദോലകം പോലെ നമ്മള്‍ ആട്ടുന്നത്

നീ ഞങ്ങളെ പഠിപ്പിച്ചു നശ്ചലരാകുവാന്‍
.സംഭ്രമമില്ലാതെയിരിക്കാന്‍
നീ ആഗ്രഹിച്ചു ഞങ്ങളില്‍
ഭൂതവും ഭാവിയുടെയും
ചിന്തകളുടെ തിരമാലകളില്ലാതെ
ജീവിക്കാന്‍ ഇന്നു ബോധവാനാക്കി

നിനക്ക് സ്വസ്തി സ്വസ്തി സ്വസ്തി 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “