കുറും കവിതകള്‍ 375

കുറും കവിതകള്‍ 375


മാന്തോപ്പില്‍
മിന്നല്‍ പിണര്‍
ചനച്ച മാങ്ങയുടെ മണം

ഇരുപത്തി  അയ്യായിരം അടി
വൈമാനികന്‍ മുരടനക്കി
നാടിന്റെ ഓർമ്മ  ഉണർന്നു  

കറുത്ത മേഘങ്ങള്‍
മലമുകളില്‍
 മുട്ടു വേദന

വരുമെന്ന് പറഞ്ഞു
കാത്തിരിപ്പിന്‍ ക്ഷമയറ്റു.
രാത്രി മഴ കോരി ചൊരിഞ്ഞു ...

മഴയെറ്റു
വാടി തളരുമൊരു
മാനസ്സമാണെന്ന് തൊട്ടാവാടി

പറന്നു ഉയര്‍ന്നു
തീര്‍ത്ഥാടന ചിറകുമായി
വിശുദ്ധിയുടെ നാട്ടിലേക്ക്

അതി രാവിലെ
ഈച്ചയും ഞാനും
കണ്ണുകള്‍  തിരുമ്മി  

സന്ധിവാതം---
കറുത്ത മണ്ണിന്‍ മാറില്‍
ആദ്യ മുന്നറിയിപ്പോടെ പച്ചതുടിപ്പ്

ഉറക്കച്ചടവില്‍ വായിച്ചു കൊണ്ടിരുന്ന
പുസ്തകത്തില്‍ അടയാളം വെക്കാന്‍ മറന്നു
ഒരു വാല്‍ നക്ഷത്രം തലക്കുമീതെ പാഞ്ഞു

വാള്‍ പയറ്റു പരിശീലനം .
ഈച്ചകള്‍
വഴിമാറി പറന്നു 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “