കുറും കവിതകള്‍ 400

കുറും കവിതകള്‍ 400


ഈന്തപ്പന നിഴലില്‍
വിരഹനോവു പേറി
ഒരു മണല്‍ക്കാറ്റ്

ആഴിയൂഴിയാകാശം
നിനവും കനവും
സുഖദുഃഖ ജീവിത തീരം

ഒളികണ്ണൊളിയാൽ
വിടരും ഇതളുകൾ
പ്രണയ വസന്തം


പൂമ്പോടിതേനുണ്ട്
വണ്ടിന്‍ ചുണ്ടത്ത്
ചൂരില്ലേ കുളിരില്ലേ

കന്നൽ മിഴികളില്‍
പൂത്തുലഞ്ഞാടി
ശിശിര കുളിര്‍

മലര്‍ത്തോപ്പിതില്‍
കിളി കൊഞ്ചല്‍
സുപ്രഭാതം

ഹേമന്ത ശിശിരങ്ങളും
കോകിലങ്ങളും വേഴാമ്പലും
വന്നുപോയി നീ മാത്രമെവിടെ

ശിശിരമാസക്കുളിര്‍രാവില്‍
അകലെ എവിടെ നിന്നോ
ഒരു മുരളീ ഗാനം

തുമ്പപ്പൂകുട തിടമ്പേറ്റി
താലപ്പൊലിയുമായി
ആവണി മുറ്റത്തെത്തുന്നുണ്ട്


വാസന്ത പഞ്ചമി
വിരുന്നു വരുന്നുണ്ട്
സന്ധ്യാ രാഗം പാടി

നിശാഗന്ധി പൂത്തു
പരിമളമൊഴുകുകയായി
പാതിരകുയില്‍ പാടി പഞ്ചമം

പേരമരച്ചോട്ടിലന്ന്
മണ്ണപ്പം കളിക്കാനാരുമില്ല
ഒരു കുളിര്‍ തെന്നല്‍ വന്നുപോയി

ആഷാഢ മേഘങ്ങൾ
മിഴിചിമ്മിയുണര്‍ന്നു
മണ്ണിന്‍ ഗന്ധം


തേങ്ങിത്തളർന്നു
പൂങ്കുയില്‍
വിരഹ സന്ദേശവുമായി കാറ്റ്

മൂകമീ രാവിൻ
മാറില്‍ മിടിച്ചു
വിരഹ ഗാനം

മേഘത്തിന്‍
തട്ടമിട്ടാകാശം
മൊഞ്ചുള്ള മിഴി തിളങ്ങി


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “