ഹേ കവേ ..!!



ഹേ കവേ ..!!

നീയി ഭൂമിയിലുള്ളവനല്ലല്ലോ ..!!
ഉത്തരവാദിയല്ല ഒരിക്കലുമി ആഘാതങ്ങള്‍ക്ക്
മാനുഷികതയുടെ കരങ്ങള്‍ക്കായി
ആരുടെയും വേദനകള്‍ക്ക് നീ ഉത്തരവാദിയല്ല
ഉണ്ട് നിനക്ക് ഏറെക്കുറെ കുത്തുവാക്കുകളടെ
മാരണവും മരണവും അത് തീര്‍ത്ത ദുഖങ്ങളും
അലങ്കാരികത നിറഞ്ഞ വേദികളും
അവ തീര്‍ത്ത സന്തോഷങ്ങളും
അതെ അതാണ്‌ നിന്റെ സ്വഭാവം
ഒരു പക്ഷെ ദൈവം തന്നിരിക്കാമേറെ
ദുഃഖങ്ങള്‍ നിനക്കായി പലപ്പോഴും
പലയിടങ്ങളിലും നിന്റെ ആഗ്രഹങ്ങള്‍ക്കു
അതീതമായി ഏറെ ആഴമേറിയ നൊമ്പരങ്ങള്‍
അതൊന്നും നിന്റെ ആനന്ദങ്ങള്‍ക്ക് തടസ്സമായിട്ടില്ല
പ്രകൃതിയുടെ കാഴചകളില്‍,,
ക്രുരമാം കൊലപാതക ശ്രമങ്ങളിലും,
ഈ ഭൂമിയില്‍ നീതി കിട്ടാതെ.
നിരപരാധികളുടെ കരച്ചിലുകള്‍.
പോകട്ടെ അത് അങ്ങിനെ തന്നെ ഇരിക്കട്ടെ .!!
നീ തിരക്കിലായിരുന്നുവല്ലോ .
ഭാവിയെപ്പറ്റി തേടുകയായിരുന്നില്ലേ ?!!
നിന്ന്റെ വാക്കുകളില്‍ വരികളില്‍ .
സാരമില്ല നീ ബുദ്ധിമുട്ടണമെന്നില്ല
നീ നില്‍ക്കുന്ന കാലടിക്ക് ചുവട്ടിലെ
ഒഴുകുന്ന രക്തത്തെ പറ്റി ...!!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “