കുറും കവിതകള്‍ 405

കുറും കവിതകള്‍ 405


ഇടവഴിയോരത്തെ
മാമരക്കൊമ്പില്‍
ചുണ്ടുരുമ്മിയിരുന്നു തത്തകള്‍

ആലിഞ്ചുവട്ടില്‍
അന്‍പൊലിയും വിളക്കും
ഭാണ്ഡം പേറിയവനു ആട്ടും തുപ്പും

മലവെള്ളമിരമ്പി
വീടുംകുടിയും
പള്ളികൂടമേറി

ആല്‍ത്തറവിളക്കുകള്‍ കണ്ണടച്ചു
കടത്തു തോണിയും യാത്രയായി
അമ്പിളി വിളക്കുതെളിഞ്ഞു

എരിവേനല്‍
മണ്ണുകാത്തു കിടന്നു
പുതുമഴയുടെ ആരവം

അലകടല്‍തിരയുടെ
ലഹരിയില്‍ കര
മയങ്ങിയുണര്‍ന്നു വഞ്ചികള്‍

മിന്നാമിന്നിയുടെ
നുറുങ്ങു വെട്ടത്തില്‍
ചുടു നെടുവീര്‍പ്പുകള്‍

അലിവോലും പുഞ്ചിരി
പിഞ്ചു കൈകള്‍ മാടിവിളിക്കുന്നു
അകലത്തെ അമ്പിളിയെ

ആടിക്കാറ്റേറ്റു
ആലിലകളാടി
ആലോലം `

പാല്‍ക്കുടമേന്തിയ
തങ്കനിലാവു
ആകാശവീഥിയില്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “