കുറും കവിതകള്‍ 401

കുറും കവിതകള്‍ 401

മലയുടെ മറവിൽ
മറഞ്ഞൊരു സൂര്യന്റെ
പിറകെ കൂട്ടമായി കിളികള്‍

നീലമേഘമാലകളില്‍
നിഴലുകൾ ഇണ ചേര്‍ന്നു
ഒറ്റയാന്റെ ചിഹ്നം വിളി

ഇതളഴിഞ്ഞു വസന്തം
ഇലമൂടി പൂ വിരിഞ്ഞു
പൗര്‍ണ്ണമിരാവുദിച്ചു

മഴവന്നനേരത്തു
ഓടിയിറയത്തു
വന്നൊരു ഊമകുയില്‍

മലയരികിലേ
പുല്‍പ്പരപ്പില്‍
ആട്ടിടയന്‍ കുഴലൂതി

വള്ളിക്കുടിലിൽ
കുരുവികൾ ഉണർന്നു പാടി
കുറുമൊഴിമുല്ലയ്ക്കു നാണം

വിലക്കുകളാല്‍
രക്ഷപെട്ടു ആട്ടിന്‍ കുട്ടി
നാളെ ബക്രീത്

സക്കാത്ത് കാത്തു
വിശന്ന വയറുകള്‍
വഴിയരികില്‍

ഉദയശോഭയിൽ
മഞ്ഞനീരാട്ടുകഴിഞ്ഞു
വരുന്നുണ്ട് തിരുവാതിര

പ്ലാവിലകള്‍ വീണ്ടരച്ചു
കൊഴുക്കുന്നു
കുര്‍ബാനിക്കായി


കുര്‍ബാനി കഴിഞ്ഞു
വെണ്മയണിഞ്ഞു
അത്തര്‍പൂശി നിസ്ക്കാരം


ഇലയില്ലാമരങ്ങളില്‍
നിലാവു പൂത്തു
നക്ഷത്രങ്ങള്‍ കായിട്ടു

മലരില്ലാവനികയില്‍
തേന്‍ തേടും വണ്ടുകള്‍
ഉഷര ഭൂവിലേ  കള്ളി മുള്ളുകള്‍ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “