കുറും കവിതകൾ 373

കുറും കവിതകൾ 373


അകലുന്ന വസന്തം
കൂടുകെട്ടുന്നു മുടി
എന്റെ ചീപ്പിലായി

നിശ്ചല തടാകം
ഉദിച്ചു ഉയരുന്ന സൂര്യൻ
രണ്ടായി പിരിഞ്ഞു


എണ്ണത്തിൽ ആടുകളുടെ കുറവ്
തിട്ടപ്പെടുത്തി അവസാനം
മഴത്തുള്ളികളെ

പ്രവർത്തി സമയം കഴിഞ്ഞു
ചിമ്മിനി പുക ചുരുളുന്നു
മഴതുള്ളികളോടൊപ്പം

പായൽ പിടിച്ച കല്ല്‌
തുരുമ്പെടുക്കുന്ന
വീൽ ചെയർ  

ഗ്രീഷ്മക്കാറ്റ്
ആകൃതി  മാറുന്ന മേഘങ്ങൾ
പറക്കാനാവാതെ  പറവകൾ


ഉരുകുന്ന നിഴലുകൾ
ഊഴം കാത്തു നിൽക്കുന്ന നീണ്ട നിര
ഐസ് ക്രീം കടക്കു മുൻപിൽ

നിശ്ചലമായ  രാത്രി
താളാത്മകമാം സംഗീതം
തവളകളുടെ  കച്ചേരി

ഒരുമയുടെ ആശ്വാസം
ചേർന്നു നൽകുന്നു
സാന്‍ഡ്‌വിച്ച്‌

 കൊയിത്തുകാല പൂര്‍ണ്ണചന്ദ്രന്റെയും
ഏകാന്തതക്കുമിടയിൽ
വെള്ളി മൂങ്ങകള്‍

Comments

കവിയൂര്‍ എങ്ങുപോയ് എന്ന കവിത കേട്ടു.
നന്നായിട്ടുണ്ട്.
ബീഹാര്‍ എങ്ങനെ???

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “