കുറും കവിതകള്‍ 389

കുറും കവിതകള്‍ 389

വളര്‍ന്ന താടിയും
മുഷിഞ്ഞ വസ്ത്രവും ..
ചിന്തകള്‍ക്ക് ഭ്രാന്ത്‌

അന്നത്തിന്‍ മുന്നത്തിനായി
മുങ്ങി നിവരുന്നു
അന്യന്റെ പാപ പുണ്യങ്ങള്‍ക്കായി


കാടിന്റെ മൗനം ആവാഹിച്ചു
 ധ്യാനത്തിലമരുന്നു
 ദൈവത്താര്

പുല്‍ കൊടി തുമ്പിലെ
നീര്‍ക്കണം കണ്ടു
ആഹാ..!! എന്ന് ഹൈക്കു കവി

മേഘങ്ങളേയും അസ്തമയ സൂര്യനും
കൈവീശി യാത്രയാക്കുന്നു
കാറ്റാടിയന്ത്രങ്ങള്‍

അഞ്ജലികൂപ്പി
തൊഴുതു സവിതാവിനെ
ക്യമാറ കണ്ണിലുടെ ..!!

മുറം നെയ്യ്തു വിശപ്പ്‌
വെയില്‍ കായുന്നു ദാഹം
പാറ്റി കൊഴിക്കുന്നു ജീവിതം

നെല്‍ക്കതിരിനിടക്ക്
പതിരുകള്‍ക്കും
പത്തര മാറ്റ് അഴക്‌

നീലിമ നിറഞ്ഞ
താഴ്വാരങ്ങളില്‍ വിശുദ്ധിയുടെ
വെള്ള പൂശിയ കുരിശടി

ലഹരിയേറും
ചുണ്ടുകള്‍ കാത്തു
ഒഴിഞ്ഞ ചഷകങ്ങള്‍ മേശമേല്‍

പ്രണയ ലഹരിയില്‍
പരിസരം മറന്നു
അധര ദള ചുബനം

വെയിലേറ് അറിയാതെ
പൂവില്‍ നിന്നും പൂവിലേക്ക്
പരാഗണ ഗമനം


കന്നുകളെ തേടി
വിയര്‍പ്പിന്‍ കരങ്ങള്‍
 നൂറു മേനി  സ്വപ്നം


മേഘ  കീറില്‍ നിന്നും
അമ്പിളി മുഖം
പുലരും വരെ ആഘോഷം

ചിറ്റൊളക്കടവ്
കൈത മറവില്‍
ഉണ്ടക്കണ്ണുകള്‍


അമ്പിളി നിലാവിന്‍ ചോട്ടില്‍
രാവിന്‍ ആശ്വാസം
രുചിയുടെ തട്ട് ദോശ




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “