കുറും കവിതകള്‍ 406
കുറും കവിതകള്‍ 406
ശരത്‌കാല സന്ധ്യയില്‍
മുകില്‍ മാലകള്‍ക്കൊപ്പം
മടങ്ങുന്നു വെള്ള പറവകള്‍
പുസ്തകത്തില്‍ നിന്നും
കണ്ണുയര്‍ത്തി.
വാനില്‍ പൂര്‍ണേന്ദു
പുഴയില്‍ നിന്നും
മുങ്ങി പൊങ്ങി .
ആകാശത്തൊരുപാല്‍ക്കട്ടി
ഉരുകിഒഴുകുന്ന
സൂര്യാസ്തമയം..
ചക്രവാളവും കടലുമോരുപോലെ
അരുണോദയ കിരണങ്ങളാല്‍
തുഷാര ബിന്ദുക്കള്‍
നെല്‍ക്കതിരിനിടയില്‍ വജ്രപ്രഭ
ശബ്ദവും നിശബ്ദത്തിനും
ഇടയില്‍ നീ എന്നെ നയിച്ചു
ധ്യാനാത്മകതയിലേക്ക്
നങ്കുരമിട്ടു ബാല്യത്തിലെ
കടലാസു വഞ്ചിയെയിന്നു
പുസ്തകതാളിലുടെ
മഷി പറഞ്ഞു അരുതെന്ന്
പേന സമ്മര്‍ദ്ദനത്തില്‍..
പൂര്‍ത്തിയാവാതെ എന്‍ ഹൈക്കു ..
കളിമണ്ണാല്‍ തീര്‍ത്ത
ഉടഞ്ഞ സ്വപ്നങ്ങളില്‍
നിന്റെ മുഖം വേറിട്ട് നിന്നു
നിറങ്ങള്‍ ഒരിക്കലും
കണ്ണുകെട്ടി കളിച്ചില്ല
നമ്മുടെ പ്രണയത്തില്‍
മുറിവിന്റെ ആഴമല്ല
നിന്റെ വാക്കുകളുടെ
മൂര്‍ച്ച നോവിച്ചു
യുദ്ധകൊതിയന്മാര്‍
അവര്‍ക്കറിയുമോ
വേര്‍പാടിന്‍ വേദന
നിമിഷങ്ങളുടെ ഇടയില്‍
വേര്‍പെട്ടു അകലുമ്പോള്‍
വാതായനങ്ങളുടെ കരച്ചില്‍
ശരത്‌കാല സന്ധ്യയില്‍
മുകില്‍ മാലകള്‍ക്കൊപ്പം
മടങ്ങുന്നു വെള്ള പറവകള്‍
പുസ്തകത്തില്‍ നിന്നും
കണ്ണുയര്‍ത്തി.
വാനില്‍ പൂര്‍ണേന്ദു
പുഴയില്‍ നിന്നും
മുങ്ങി പൊങ്ങി .
ആകാശത്തൊരുപാല്‍ക്കട്ടി
ഉരുകിഒഴുകുന്ന
സൂര്യാസ്തമയം..
ചക്രവാളവും കടലുമോരുപോലെ
അരുണോദയ കിരണങ്ങളാല്‍
തുഷാര ബിന്ദുക്കള്‍
നെല്‍ക്കതിരിനിടയില്‍ വജ്രപ്രഭ
ശബ്ദവും നിശബ്ദത്തിനും
ഇടയില്‍ നീ എന്നെ നയിച്ചു
ധ്യാനാത്മകതയിലേക്ക്
നങ്കുരമിട്ടു ബാല്യത്തിലെ
കടലാസു വഞ്ചിയെയിന്നു
പുസ്തകതാളിലുടെ
മഷി പറഞ്ഞു അരുതെന്ന്
പേന സമ്മര്‍ദ്ദനത്തില്‍..
പൂര്‍ത്തിയാവാതെ എന്‍ ഹൈക്കു ..
കളിമണ്ണാല്‍ തീര്‍ത്ത
ഉടഞ്ഞ സ്വപ്നങ്ങളില്‍
നിന്റെ മുഖം വേറിട്ട് നിന്നു
നിറങ്ങള്‍ ഒരിക്കലും
കണ്ണുകെട്ടി കളിച്ചില്ല
നമ്മുടെ പ്രണയത്തില്‍
മുറിവിന്റെ ആഴമല്ല
നിന്റെ വാക്കുകളുടെ
മൂര്‍ച്ച നോവിച്ചു
യുദ്ധകൊതിയന്മാര്‍
അവര്‍ക്കറിയുമോ
വേര്‍പാടിന്‍ വേദന
നിമിഷങ്ങളുടെ ഇടയില്‍
വേര്‍പെട്ടു അകലുമ്പോള്‍
വാതായനങ്ങളുടെ കരച്ചില്‍
Comments